Tuesday, January 15, 2008

പ്രണയം ബാക്കിവെച്ചത്......

അവന്റെ പ്രണയം ആദ്യം ആവശ്യപ്പെട്ടത് എന്റെ തിളങ്ങുന്ന കണ്ണുകളായിരുന്നു. ഒരോ അണുവിനെയും കീഴടക്കുമെന്നറിഞ്ഞിട്ടും അതിന് പ്രേരിപ്പീക്കുന്ന പ്രണയത്തിന്റെ അഗ്നിയില് ഞാനതവന് സമറ്പ്പിക്കവെ, എന്റെ തിരിച്ചറിവിന്റെ ലൊകം അവന്റെ കണ്ണുകളിലലയടിച്ചുയരുന്ന തിരകളില് മാത്രമായി ഒതുങ്ങി.
പിന്നെ കിനവു പൂത്തു നിന്നൊരു സന്ദ്യ്യില്, പ്രതിഷെധത്തിന്റെ നാവ് പിഴുതെടുത്ത് അവനെന്റെ ചുണ്ടുകളെ മുദ്ര വെച്ചു .

പിന്നിട്, പ്രണയം എന്റെ മൂന്നാം കണ്ണും ചോദിച്ചു.
അതില് പ്രണയം കൊരുത്ത സ്വപ്നങ്ങള് മാത്രമെന്നൊറ്ത്ത് ഞാനത് പറിച്ച് നല്കി.
അങ്ങനെ എന്റെ സ്വപ്ന ഹ്രദയം അവന്റെതായി.
............................................
എനിക്ക് നഷ്ടമായ കണ്ണും നാവും ഹ്രദയവും......

(പ്രണയം ഒരു കീഴടക്കലാണ്...അതിനുമപ്പുറം ഒരു വലിയ കീഴടങ്ങലും.....)

8 comments:

ദിലീപ് വിശ്വനാഥ് said...

(പ്രണയം ഒരു കീഴടക്കലാണ്...അതിനുമപ്പുറം ഒരു വലിയ കീഴടങ്ങലും.....)

എത്ര സത്യം.


ഇതല്ലാതെ മറ്റൊരു വരിയും വായിക്കാന്‍ കഴിഞ്ഞില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

( പ്രണയം ഒരു കീഴടക്കലാണ്...അതിനുമപ്പുറം ഒരു വലിയ കീഴടങ്ങലും.....)

കാല്‍പ്പനികതയ്ക്കപ്പുറത്തെ യാഥാര്‍ത്ഥ്യം

കാവലാന്‍ said...

ഋതുക്കള്‍ ഭൂമിയെ കീഴടക്കുക്കുന്നുവെങ്കില്‍,
മഴ മണ്ണിനെ കീഴടക്കുന്നുവെങ്കില്‍,
പുതുനാമ്പുകള്‍ വിത്തിനെ കീഴടക്കുന്നുവെങ്കില്‍.

"പ്രണയം ഒരു കീഴടക്കലാണ്...അതിനുമപ്പുറം ഒരു വലിയ കീഴടങ്ങലും....."

അല്ലെങ്കില്‍ അതൊരു സാക്ഷാത്കാരം കൂടിയാണെന്നു സമ്മതിക്കേണ്‍ടിവരുമെന്നു തോന്നുന്നു.

Teena C George said...

മഴക്കുട്ടി...

ഒരു കൊച്ചുവരിയില്‍‍ ഒരു വലിയ സത്യം അവതരിപ്പിച്ചു കൊണ്ട് അഷിത വായനക്കാരെ “കീഴടക്കുന്നു”... അഭിനന്ദനങ്ങള്‍...

കാവലാന്‍, കീഴടങ്ങലിലെ സാക്ഷാത്കാരം... താങ്കളുടെ പൂരിപ്പിക്കല്‍ മനോഹരമായിരിക്കുന്നു... അഭിനന്ദനങ്ങള്‍...

പിന്നെ... സ്നേഹിക്കുന്നവര്‍ക്കു വേണ്ടി എന്തെങ്കിലും ഒക്കെ നഷ്ടപ്പെടുത്തുമ്പോളല്ലെ നമ്മുടെ ജീവിതത്തിന് ഒരു അര്‍ത്ഥമുണ്ടാവുന്നത്!!!

സൈനുദ്ധീന്‍ ഖുറൈഷി said...

Dear Ashitha,
I like the style of your writting.
God bless you.
Zainudheen Quraishi

www.mullappookkal.blogspot.com

Shilin.vs said...

good....
http://shilin.weebly.com/

Prasanth said...

പ്രണയം ഒരു കിഴടകലാനെ അതിനുമപ്പുറം ഒരു സമര്‍പ്പണവും
http://eejeevitham.blogspot.com/

Digitalkz said...

ippo ezhuthokke nirthiyo????