Friday, January 18, 2008

കടലിനെ സ്നേഹിച്ചവള്‍ക്കൊരു

കവിതയെഴുതുകയാണ് ഞാന്‍...

നിന്റെ കണ്ണിലെ തിരയിളക്കത്തെ

സ്നെഹിച്ചതിനൊരു കുറ്റ സമ്മതം.

.............................

Tuesday, January 15, 2008

പ്രണയം ബാക്കിവെച്ചത്......

അവന്റെ പ്രണയം ആദ്യം ആവശ്യപ്പെട്ടത് എന്റെ തിളങ്ങുന്ന കണ്ണുകളായിരുന്നു. ഒരോ അണുവിനെയും കീഴടക്കുമെന്നറിഞ്ഞിട്ടും അതിന് പ്രേരിപ്പീക്കുന്ന പ്രണയത്തിന്റെ അഗ്നിയില് ഞാനതവന് സമറ്പ്പിക്കവെ, എന്റെ തിരിച്ചറിവിന്റെ ലൊകം അവന്റെ കണ്ണുകളിലലയടിച്ചുയരുന്ന തിരകളില് മാത്രമായി ഒതുങ്ങി.
പിന്നെ കിനവു പൂത്തു നിന്നൊരു സന്ദ്യ്യില്, പ്രതിഷെധത്തിന്റെ നാവ് പിഴുതെടുത്ത് അവനെന്റെ ചുണ്ടുകളെ മുദ്ര വെച്ചു .

പിന്നിട്, പ്രണയം എന്റെ മൂന്നാം കണ്ണും ചോദിച്ചു.
അതില് പ്രണയം കൊരുത്ത സ്വപ്നങ്ങള് മാത്രമെന്നൊറ്ത്ത് ഞാനത് പറിച്ച് നല്കി.
അങ്ങനെ എന്റെ സ്വപ്ന ഹ്രദയം അവന്റെതായി.
............................................
എനിക്ക് നഷ്ടമായ കണ്ണും നാവും ഹ്രദയവും......

(പ്രണയം ഒരു കീഴടക്കലാണ്...അതിനുമപ്പുറം ഒരു വലിയ കീഴടങ്ങലും.....)

Saturday, January 12, 2008

കണ്ണ്

കവിത

ഇവിടെയീ പാഴ്ക്കൂരിരുളിലൊരു പകലിന്റെ കണ്ണ് പൊട്ടുന്നു......

മഴ സാക്ഷി.......

പെരുമഴയില് നനവുള്ള കയ് വിരലു ചെറ്ത്തു പിടിച്ചു കുടേ നടന്നതിന്.....
മഴക്കുഞ്ഞുങ്ങളേക്കുറിച്ചുള്ള സൊപ്നങ്ങളേ ചെറ്ത്തു പിടിച്ചതിന്....
പിന്നെ...ഒരു വേനലിലേക്ക്, അതിനേക്കാള് നീറുന്ന മടുപ്പിലേക്ക് മടങ്ങിയതിന്......
ഒട്ട്ക്കായതിനും ഒട്ട്ക്കാക്കിയതിനും.......

മഴ മാത്രം സാക്ഷി.......